K. S. Chithra – Mouliyil Lyrics

മൗലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപട്ടാംബരം ചാർത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം
നെഞ്ചിൽ ഗോരോചനക്കുറി കണികാണണം
നന്ദനന്ദനം... ഭജേ നന്ദ നന്ദനം...
ഭജേ നന്ദ നന്ദനം... ഭജേ നന്ദനന്ദനം...
മൗലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപട്ടാംബരം ചാർത്തി

നന്ദനന്ദനം... ഭജേ നന്ദ നന്ദനം...
ഭജേ നന്ദ നന്ദനം... ഭജേ നന്ദനന്ദനം...

കഞ്ജവിലോചനൻ കണ്ണൻ്റെ കണ്ണിലെ
അഞ്ജന നീലിമ കണികാണണം
കഞ്ജവിലോചനൻ കണ്ണൻ്റെ കണ്ണിലെ
അഞ്ജന നീലിമ കണികാണണം
ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന
ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന
വെണ്ണക്കുടങ്ങളും കണികാണണം
നിൻ്റെ പൊന്നോടക്കുഴൽ കണികാണണം
നന്ദനന്ദനം... ഭജേ നന്ദ നന്ദനം...
ഭജേ നന്ദ നന്ദനം... ഭജേ നന്ദനന്ദനം...
മൗലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപട്ടാംബരം ചാർത്തി

ഹരിഓം ഹരിഓം ഹരിഓം ഹരിഓം
ഹരിഓം ഹരിഓം ഹരിഓം ഹരിഓം
നീലനിലാവിലെ നീലക്കടമ്പിലെ
നീർമണിപ്പൂവുകൾ കണികാണണം
നീലനിലാവിലെ നീലക്കടമ്പിലെ
നീർമണിപ്പൂവുകൾ കണികാണണം
കാളിന്തിയോളങ്ങൾ നൂപുരം ചാർത്തുന്ന
കാളിന്തിയോളങ്ങൾ നൂപുരം ചാർത്തുന്ന
പൂവിതൾ പാദങ്ങൾ കണികാണണം
നിൻ്റെ കായാമ്പൂവുടൽ കണികാണണം
മൗലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപട്ടാംബരം ചാർത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം
നെഞ്ചിൽ ഗോരോചനക്കുറി കണികാണണം
മൗലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപട്ടാംബരം ചാർത്തി
നന്ദനന്ദനം... ഭജേ നന്ദ നന്ദനം...
ഭജേ നന്ദ നന്ദനം... ഭജേ നന്ദനന്ദനം...
ഭജേ നന്ദ നന്ദനം... ഭജേ നന്ദനന്ദനം...
ഭജേ നന്ദ നന്ദനം... ഭജേ നന്ദനന്ദനം...
ഭജേ നന്ദ നന്ദനം... ഭജേ നന്ദനന്ദനം...

Comments (0)